Connect with us

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ കരങ്ങളുമായി ഓടിയെത്തിയ ഇന്ത്യന്‍ സൈന്യം മടങ്ങുന്നു. പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ചാണ് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്ന് സൈന്യം മടങ്ങുന്നത്.
സര്‍ക്കാരും ജില്ലാ ഭരണകൂടവും വയനാട്ടില്‍ നിന്ന് മടങ്ങുന്ന സൈന്യത്തിന് യാത്രയയപ്പ് നല്‍കും. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ് സേനകള്‍ക്ക് കൈമാറിയാണ് സൈന്യം മടങ്ങുന്നത്.