Connect with us

Kerala

വയനാട് വീണ്ടും പോളിങ് ബൂത്തിലേക്കോ?; മേല്‍ക്കോടതി വിധി നിര്‍ണായകം

നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്

Published

|

Last Updated

കോഴിക്കോട്  | രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ടതോടെ വയനാട് ഉപതിരഞ്ഞെടുപ്പിലേക്കോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം 151 അ അനുശാസിക്കുന്നത് ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലാവധി അവശേഷിക്കെ ഒരു മണ്ഡലത്തില്‍ ഒഴിവ് വന്നാല്‍ അവിടെ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണം എന്നാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ലാണ്.

സൂറത്തിലെ സിജെഎം കോടതിയുടെ വിധിയില്‍ മേല്‍ക്കൊടതി നടപടികളെ ആശ്രയിച്ചിരിക്കും ഉപതിരഞ്ഞെടുപ്പ് .മെയ് 24ന് നിലവിലെ സഭയുടെ കാലാവധി അവസാനിക്കുകയാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട് പാര്‍ലമന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന. എന്നാല്‍ മേല്‍ക്കോടതി എന്ത് തീരുമാനിക്കും എന്നതാണ് നിര്‍ണായകമാവുക.നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്.

 

Latest