Kerala
ജലനിരപ്പ് ഉയരുന്നു; കക്കി- ആനത്തോട് ഡാമിൻ്റെ ഷട്ടറുകള്‍ തുറക്കും
അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിട്ട് ജലനിരപ്പ് ക്രമപ്പെടുത്തും

പത്തനംതിട്ട | മഴ വീണ്ടും ശക്തമായതോടെ ജലനിരപ്പ് ഉയരുന്നതിനാല്‍ കക്കി – ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കാലവസ്ഥാ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ നാല് ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ എന്ന തോതില്‍ അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തും.
ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിൻ്റെയും പമ്പയാറിൻ്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
---- facebook comment plugin here -----