Connect with us

Kerala

തൃത്താലയില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം

Published

|

Last Updated

പാലക്കാട്  |തൃത്താലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 50കാരന്‍ മരിച്ചു. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സമീപത്തുനിന്ന് മീന്‍ പിടിച്ചു തിരികെ വരുമ്പോള്‍ പുല്ലിനിടയില്‍ പൊട്ടികിടന്ന വൈദ്യുതി കമ്പി തട്ടിയാണ് ഷോക്കേറ്റത്.

വൈദ്യുതി കമ്പി പ്രദേശത്ത് പൊട്ടികിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുയര്‍ന്നു . സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

 

Latest