Kerala
തിരുവനന്തപുരം കാട്ടാക്കടയില്‍ വന്‍ മോഷണം; വീട്ടില്‍ നിന്ന് കവര്‍ന്നത് 60 പവന്‍
കൊറ്റംകുഴി തൊഴുക്കല്‍കോണം ഷൈന്‍ കുമാറിന്റെ വീട്ടില്‍ ഇന്നലെ വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഇടയിലായിരുന്നു മോഷണം.
തിരുവനന്തപുരം | കാട്ടാക്കടയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച. 60 പവന്‍ സ്വര്‍ണമാണ് കൊറ്റംകുഴി തൊഴുക്കല്‍കോണം ഷൈന്‍ കുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയത്. ഇന്നലെ വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഇടയിലായിരുന്നു മോഷണം. ഷൈനിന്റെ ഭാര്യ അനൂപയുടേയും സഹോദരി അനഘയുടേയും സ്വര്‍ണമാണ് മോഷണം പോയത്.
വീട്ടില്‍ കുടുംബാംഗങ്ങള്‍ ആരും ഇല്ലാത്ത സമയത്താണ് കവര്‍ച്ച നടന്നത്. ഷൈനും കുടുബവും ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ചര്‍ച്ചിലേക്ക് പോയതായിരുന്നു.
വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. അനൂപ രാത്രി ഒമ്പതോടെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



