Connect with us

Kuwait

ഗള്‍ഫ് രാജ്യങ്ങളിലുള്ള പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ബ്രിട്ടന്‍

ഇന്ത്യ, അയര്‍ലന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് സമാനമായ ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്

Published

|

Last Updated

മനാമ |  ഗള്‍ഫ് മേഖലയിലെ മിസൈല്‍ ആക്രമണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് യുഎഇ, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളിലെ ബ്രിട്ടീഷ് പൗരന്മാരോട് ഉടന്‍ തന്നെ സുരക്ഷിതമായ സ്ഥലത്ത് അഭയം തേടാന്‍ ബ്രിട്ടന്‍ നിര്‍ദ്ദേശിച്ചു.

അത്യാവശ്യ യാത്രകള്‍ ഒഴികെ മറ്റെല്ലാ യാത്രകളും ഒഴിവാക്കണമെന്നും,പൗരന്മാര്‍ സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടരാനും പ്രാദേശിക അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും എംബസിയില്‍ നിങ്ങളുടെ സാന്നിധ്യം രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ ഓഫീസ് എക്സില്‍ കുറിച്ചു. മേഖലയിലെ ബ്രിട്ടീഷ് പൗരന്മാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും സന്ദേശം എക്സില്‍ പങ്കിട്ടു.ഇന്ത്യ, അയര്‍ലന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് സമാനമായ ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest