Connect with us

From the print

യു കെ ജി വിദ്യാർഥികളെക്കൊണ്ട് വിദ്വേഷഗാനം പാടിച്ചു; പ്രതിഷേധം

ഒരു മതവിഭാഗത്തെ കള്ളന്മാരായും ഭീകരരായും ചിത്രീകരിക്കുന്നതും കുട്ടികളിൽ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതുമാണിതെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | “കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തിൽ’ എന്ന വരികളോടെ യു കെ ജി വിദ്യാർഥികളെക്കൊണ്ട് ആക്‍ഷൻ സോംഗ് പാടിച്ച സ്‌കൂൾ അധികൃതരുടെ നടപടി വിവാദത്തിൽ. ആലുവയിലെ ക്രൈസ്തവ മഹിളാലയം സ്‌കൂളിൽ നടന്ന സി ബി എസ് ഇ സ്‌കൂൾ കലോത്സവത്തിലാണ് വിദ്വേഷ പരാമർശങ്ങളുള്ള വരികൾ ചൊല്ലിച്ചത്. പെരുമ്പാവൂർ അല്ലപ്ര സെന്റ്മേരീസ് സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച ആക്‍ഷൻ സോംഗിലെ വരികൾ ഇങ്ങനെയായിരുന്നു: “കള്ളന്മാരും ഭീകരരും, അറബി വേഷവിധാനത്തിൽ കയറിപ്പറ്റും, ബോഗികളിൽ ഭയമാകുന്നേ, അയ്യയ്യോ ഭീകരരയ്യോ, പാളത്തിൽ ബോംബുകൾ വെച്ചിട്ടോടുന്നു’.
ആക്‌‍ഷൻ സോംഗ് അവതരിപ്പിച്ചപ്പോൾ തന്നെ സദസ്സിൽ നിന്ന് പ്രതിഷേധമുയർന്നു. രക്ഷിതാക്കളടക്കം പ്രതിഷേധമറിയിച്ചതിനെ തുടർന്ന് ക്ഷമാപണവുമായി സംഘാടകർ രംഗത്തുവന്നു.

2010 മുതൽ പല സ്‌കൂളുകളിലും ഈ ആക്‍ഷൻ സോംഗ് അവതരിപ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞവർഷം ഇതിന് ഒന്നാംസ്ഥാനം ലഭിച്ചതുകൊണ്ടാണ് ഇത്തവണയും തിരഞ്ഞെടുത്തതെന്നുമാണ് സ്‌കൂൾ മാനേജർ ടി ജെ എൽദോസ് പറയുന്നത്. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അതിൽ ക്ഷമ ചോദിക്കുന്നുവെന്നും അന്വേഷണം നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആരാണ് പാട്ട് എഴുതിയത്, എങ്ങനെയാണ് മത്സരത്തിൽ ഇത്തരം ഒരു പാട്ട് ഉൾപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമെന്നും മാനേജർ അറിയിച്ചു.
ഒരു മതവിഭാഗത്തെ കള്ളന്മാരായും ഭീകരരായും ചിത്രീകരിക്കുന്നതും കുട്ടികളിൽ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതുമാണിതെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Content Highlights: A controversy erupted at a CBSE kalotsavam in Aluva after UKG students performed an action song containing hate lyrics targeting Arabs. Following strong protests from parents and organizations, the school management issued an apology. Police complaints have been filed against the hate speech.

---- facebook comment plugin here -----

Latest