Connect with us

Kerala

ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് അമേരിക്ക

ഉപരോധങ്ങള്‍ തുടരുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Published

|

Last Updated

ന്യൂയോര്‍ക്ക് | ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് അമേരിക്ക. പാരീസില്‍ നടന്ന ജി7 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ ഇറാനെതിരായ ഉപരോധങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ ആക്രമണങ്ങള്‍ തുടരില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും അവര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാനാകില്ലെന്നു മാര്‍ക്കോ റൂബിയെ പറഞ്ഞു. ഇറാനെതിരായ നാവിക ഉപരോധം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. ഉപരോധം തുടരുന്നത് സമാധാന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ചുള്ള വിവിധ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇറാന്‍ സുരക്ഷാ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ഇറാന്‍ വിദേശകാര്യമന്ത്രി തള്ളി. ഫ്രാന്‍സില്‍ സൈബര്‍ ആക്രമണം നടത്തിയെന്ന ആരോപണവും ഇറാന്‍ നിഷേധിച്ചു.

ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തിനുള്ള സുരക്ഷാ ഭീഷണി തുടരുകയാണ്. യു എ ഇയുടേത് ഉള്‍പ്പെടെ രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഈ സാഹചര്യത്തില്‍ കുവൈത്തില്‍ സംയുക്ത സൈനിക കമാന്‍ഡ് ആസ്ഥാനം സ്ഥാപിക്കാനും ആവശ്യമായ സൈനികരെ വിന്യസിക്കാനും തീരുമാനിച്ചതായി ജി സി സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി അറിയിച്ചു. ഗള്‍ഫ് മേഖലയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ നയതന്ത്ര നീക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സജീവമാകുകയാണ്.

Content Highlights: The US has stated there is no need to continue military action against Iran, following comments by State Secretary Marco Rubio at the G7 summit. However, sanctions and naval restrictions will remain active. Meanwhile, GCC countries decided to establish a joint military command in Kuwait.

Latest