Kerala
മനിശ്ശേരിയില്‍ കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു
പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ് മരിച്ചതെന്നാണ് വിവരം
പാലക്കാട് | കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. മനിശ്ശേരിയിലുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ് മരിച്ചതെന്നാണ് വിവരം.
ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് അപകടം. ഷൊര്‍ണ്ണൂരില്‍നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ മനിശ്ശേരിയില്വെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.
സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന ഒറ്റപ്പാലം പോലീസിന്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി. രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. രണ്ടുപേര്‍ കാറിനകത്ത് കുടുങ്ങിപ്പോയി.
മറ്റൊരാള്‍ കാറില്‍നിന്ന് പുറത്തേക്ക് തെറിച്ചുപോയതായാണ് വിവരം. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. പോലീസ് ഷൊര്‍ണൂര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് കാറില്ക്കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Two people died and three others sustained injuries after a car crashed into a tree at Manissery near Ottapalam in Palakkad district. The midnight accident occurred while they were travelling from Shornur. Fire rescue personnel and police removed trapped passengers and shifted them to a hospital.






