Connect with us

From the print

അൽ അഖ്സ മസ്ജിദിൽ ജൂത അതിക്രമം പിതാവും മകനുമടക്കം മൂന്ന് പേരെ കൊന്നു

തെക്കൻ ഗസ്സയിലെ ഖാൻയൂനുസിൽ വെടിയേറ്റ് മറ്റൊരു ഫലസ്തീനിയും കൊല്ലപ്പെട്ടു

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയിൽ പിതാവും 13 വയസ്സുള്ള മകനും ഉൾപ്പെടെ മൂന്ന് പേരെ കൊന്ന് ഇസ്റാഈൽ സൈന്യം. ഗസ്സ സിറ്റിയിലെ സൈത്തൂനിൽ കുടിയിറക്കപ്പെട്ടവർ താമസിക്കുന്ന അഭയകേന്ദ്രത്തിന് നേർക്കുണ്ടായ വ്യോമാക്രമണത്തിൽ ഫാദി റജബ് എന്നയാളും മകൻ അബൂബക്കറുമാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ ഖാൻയൂനുസിൽ വെടിയേറ്റ് മറ്റൊരു ഫലസ്തീനിയും കൊല്ലപ്പെട്ടു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ നബ്്ലുസിന് തെക്ക് ഖസുറ നഗരത്തിനും ജലൂദ് നഗരത്തിനും ഇടക്ക് ഫലസ്തീനിയൻ ഫോട്ടോ ജേർണലിസ്റ്റ് അൽആ ബദർനീഹിന് ജൂത കൈയേറ്റക്കാരുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇ പി എ ഫോട്ടോ ഏജൻസിയുടെ ഫോട്ടോഗ്രാറാണിദ്ദേഹം. ഒലീവ് വിളവെടുപ്പിനെത്തിയ കർഷകരെയും വിദേശ ആക്ടിവിസ്റ്റുകളെയും ജൂത കൈയേറ്റക്കാർ ആക്രമിക്കുന്നത് പകർത്തുന്നതിനിടെയാണ് അൽആ ബദർനീഹിന് പരുക്കേറ്റത്.
അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ അൽ അഖ്സ മസ്ജിദിലും ഇന്നലെ ജൂത അതിക്രമമുണ്ടായി. കൈയേറ്റക്കാർ മസ്ജിദ് കോന്പൗണ്ടിലേക്ക് ഇരച്ചുകയറുകയും സൈനിക കാവലിൽ ജൂതമതാചാരങ്ങൾ നിർവഹിക്കുകയും ചെയ്തു.

അതിനിടെ, ഖാൻയൂനുസിൽ മത്സ്യത്തൊഴിലാളികൾക്ക് നേരെ ഇസ്റാഈൽ നാവികസേനയുടെ വെടിവെപ്പിൽ ഒരു തൊഴിലാളിക്ക് പരുക്കേൽക്കുകയും രണ്ട് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Content Highlights: Israeli forces killed three Palestinians in Gaza, including a father and his 13-year-old son in Zaitoun. Settlers attacked a photojournalist in the West Bank during olive harvest. Settlers also stormed Al Aqsa Mosque compound, while naval forces opened fire on fishermen in Khan Yunis.

---- facebook comment plugin here -----

Latest