Kerala
അരിക്ഷാമം രൂക്ഷമാകുന്നതിനിടെ കൂടുതല്‍ അരി എഥനോള്‍ ഉല്‍പ്പാദനത്തിന്
പൊതുവിതരണത്തിനുള്ള അരിയുടെ ഗുണനിലവാരം കൂട്ടാന്‍ എന്ന പേരില്‍ അരിയില്‍ നിന്ന് നുറുക്കരി വേര്‍തിരിച്ച് എഥനോള്‍ ഉല്‍പ്പാദനത്തിനായി നല്‍കുകയാണ്
ന്യൂഡല്‍ഹി | രാജ്യത്ത് അരിക്ഷാമം രൂക്ഷമാകുന്നതിനിടെ കൂടുതല്‍ അരി എഥനോള്‍ ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പൊതുവിതരണത്തിനുള്ള അരിയുടെ ഗുണനിലവാരം കൂട്ടാന്‍ എന്ന പേരില്‍ അരിയില്‍ നിന്ന് നുറുക്കരി വേര്‍തിരിച്ച് എഥനോള്‍ ഉല്‍പ്പാദനത്തിനായി നല്‍കുകയാണ്.
അരിമില്ലുകളില്‍ നിന്ന് എഥനോള്‍ നിര്‍മ്മാണത്തിനായി നുറുക്ക് അരി സംഭരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ അരിക്ഷാമം എഥനോള്‍ നിര്‍മ്മാണത്തെ ബാധിച്ചതോടെയാണ് നുറുക്ക് അരിയില്‍ പിടി വീഴുന്നത്. അരിയുടെ ഉല്‍പ്പാദനം ഈ വര്‍ഷം കുറഞ്ഞേക്കുമെന്ന കണക്കുകള്‍ക്കിടയിലാണ് കൂടുതല്‍ അരി എഥനോള്‍ ഉല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നത്.
റേഷന്‍ അരിയിലെ അടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും. അടുത്ത വര്‍ഷം മുതല്‍ അരിയില്‍ നുറുക്ക് അരി സാന്നിധ്യം 16ല്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ ആണ് നിര്‍ദേശം. ഇതു പൊതുവിതരണത്തിനായുള്ള അരിയുടെ അളവ് ഗണ്യമായി കുറഞ്ഞേക്കും. സംസ്ഥാനത്തും ഇത് നടപ്പിലാക്കാന്‍ സപ്ലൈകോ നീക്കങ്ങള്‍ തുടങ്ങി. 42 അരി മില്ലുകളുമായി സപ്ലൈകോ ധാരണ ഉണ്ടാക്കിയതായി റൈസ് മില്‍സ് അസോസിയേഷന് പറയുന്നു.
അരിവില ഉയരുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം തിരിച്ചടി രൂക്ഷമാക്കും. സ്റ്റോക്ക് എല്ലാ ആഴ്ചയും വെളിപ്പെടുത്താന്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി. കേരളത്തില്‍ പൊന്നി അരിക്ക് മൂന്ന് മാസത്തിനിടെ കൂടിയത് 20 രൂപയാണ്.
Content Highlights: The Central Government has decided to collect broken rice from mills for ethanol production amid a severe rice shortage. The decision reduces broken rice presence in ration supplies to 5 percent. This move is expected to worsen the ongoing rice price hike in states like Kerala.


