Connect with us

International

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലിന് നേരെ ആക്രമണം; കപ്പലിൽ 15 ഇന്ത്യക്കാർ

ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടുത്തമുണ്ടായെങ്കിലും നിലവിൽ അത് നിയന്ത്രണവിധേയമായിട്ടുണ്ട്

Published

|

Last Updated

ദോഹ | ഹോർമുസ് കടലിടുക്കിന് സമീപം സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം. ഒമാന്റെ വടക്ക് ഭാഗത്തും കടലിടുക്കിന്റെ കിഴക്കുമായി എത്തിയ കപ്പലിന്റെ എൻജിൻ റൂമിന് മുകളിലായാണ് പ്രഹരമേറ്റതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടുത്തമുണ്ടായെങ്കിലും നിലവിൽ അത് നിയന്ത്രണവിധേയമാണെന്ന് യുകെഎംടിഒ വ്യക്തമാക്കി. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ‘സ്കൈലൈറ്റ്’ (Skylight) എന്ന പാലാവു ഫ്ലാഗ് ചെയ്ത ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. ഈ കപ്പലിൽ 15 ഇന്ത്യക്കാരും 5 ഇറാനികളും ഉൾപ്പെടെ 20 ജീവനക്കാരാണുള്ളത്. പരിക്കേറ്റ നാല് ജീവനക്കാരെ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇന്ന് മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കപ്പൽ ആക്രമണമാണിത്. നേരത്തെ ഒമാനിലെ കുമ്‌സാറിന് സമീപവും സമാനമായ രീതിയിൽ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ഹോർമുസ് കടലിടുക്ക് വഴി ഇനി കപ്പലുകളെ കടത്തിവിടില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ.

Summary

A commercial vessel operating near the strategic Strait of Hormuz was struck by an unknown projectile on March 1, 2026, causing a fire in its engine room. According to UKMTO, the fire was successfully brought under control, and authorities are investigating the incident, which occurred north of Oman. This marks the second maritime strike of the day in the region, coming shortly after Iran threatened to block the waterway following the assassination of its Supreme Leader.

Latest