National
യു പിയിലും ഛത്തിസ്ഗഢിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ ബജ്രംഗ്ദള്‍, വി എച്ച് പി അക്രമം
യു പിയില്‍ ബറേലിയിലും ഛത്തിസ്ഗഡിലെ റായ്പുരിലുമാണ് അക്രമ സംഭവങ്ങളുണ്ടായത്.
ലക്‌നോ | യു പിയിലും ഛത്തിസ്ഗഢിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ ബജ്രംഗ്ദള്‍, വി എച്ച് പി പ്രവര്‍ത്തകരുടെ അക്രമം. യു പിയില്‍ ബറേലിയിലെ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് മുമ്പിലാണ് അക്രമ സംഭവങ്ങള്‍ നടന്നത്.
ക്രിസ്മസ് അനുബന്ധ ചടങ്ങുകള്‍ നടക്കുമ്പോള്‍ 25ഓളം പേരടങ്ങുന്ന ബജ്രംഗ്ദള്‍, വി എച്ച് പി സംഘമെത്തി പ്രത്യേക മന്ത്രങ്ങള്‍ ചൊല്ലി. സ്ഥലത്ത് പോലീസ് ഉണ്ടായിട്ടും തടഞ്ഞില്ലെന്ന് ആരോപണമുണ്ട്.
ഛത്തിസ്ഗഡിലെ റായ്പുരിലെ ഒരു മാളില്‍ ക്രിസ്മസ് അലങ്കാരങ്ങളും സാന്തോക്ലോസ് രൂപങ്ങളും നശിപ്പിച്ചു. ഛത്തിസ്ഗഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതായി ആരോപിച്ച് നടത്തിയ ബന്ദിന്റെ ഭാഗമായി ‘സര്‍വഹിന്ദു സമാജ്’ എന്ന സംഘടന നടത്തിയ പ്രകടനം മാളിലേക്ക് പ്രവേശിക്കുകയും അക്രമം നടത്തുകയുമായിരുന്നു.
---- facebook comment plugin here -----



