Business
മര്‍കസ് നോളജ് സിറ്റിയില്‍ രാജ്യത്തെ ഏറ്റവും വലിയ സൂഖ്; ടാലെന്‍മാര്‍ക് സമര്‍പ്പിക്കുന്നു
കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയിലാണ് മലൈബാര്‍ സൂഖ് ശനിയാഴ്ച മിഴി തുറക്കുന്നത്. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്.
കോഴിക്കോട് | അറബ് മാര്‍ക്കറ്റ് രീതിയില്‍ നിര്‍മാണം പൂര്‍ത്തിയായ രാജ്യത്തെ ഏറ്റവും വലിയ സൂഖ് ടാലെന്‍മാര്‍ക് ശനിയാഴ്ച (ഡിസംമ്പര്‍, 27) വൈകിട്ട് അഞ്ചിന് നാടിന് സമര്‍പ്പിക്കും. കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയിലാണ് കേരളത്തിനും ഇന്ത്യക്കും അഭിമാനകരമായ നിര്‍മിതിയായി മലൈബാര്‍ സൂഖ് ശനിയാഴ്ച മിഴി തുറക്കുന്നത്. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് സൂഖിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി എം ഡി. അബ്ദുല്‍ ഹക്കീം അസ്ഹരിയും സംബന്ധിക്കുമെന്ന് ടാലെന്‍മാര്‍ക് എം ഡി. ഹബീബുറഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കും. സൂഖ് ലോഞ്ചിങിന്റെ ഭാഗമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ടാലെന്‍മാര്‍ക് സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബഹൂറിന്റെ unveiling minister വി അബ്ദുറഹിമാന്‍ നിര്‍വഹിക്കുമെന്ന് ടാലെന്‍മാര്‍ക് ഡയറക്ടര്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായാണ് Talenmark Developers മര്‍കസ് നോളജ് സിറ്റിയില്‍ മലൈബാര്‍ സൂഖ് നിര്‍മിച്ചിരിക്കുന്നത്. 150-ലധികം ഷോപ്പുകളും ഫുഡ്, ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ എന്നിവയില്‍ 55 വ്യത്യസ്ത ബിസിനസ് വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്നു. ഒരൊറ്റ നിലയില്‍ വ്യാപിച്ചു കിടക്കുന്ന 1,23,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിജ്യ സമുച്ചയമാണ് മലൈബാര്‍ സൂഖ്. 710 മീറ്റര്‍ നീളമുള്ള വിപുലമായ കോറിഡോറും ഇതിന്റെ പ്രത്യേകതയാണ്.
രാജ്യത്തിന് അകത്തും പുറത്തും ഉള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് സൂഖ് നിര്‍മിച്ചിരിക്കുന്നത്. കേരളത്തിന്റെ ടൂറിസം മേഖലക്ക് ഒരു പുതിയ ഉണര്‍വ് നല്‍കുന്നതാണെന്ന് Talenmark ഡയറക്ടര്‍ മുഹമ്മദ് ശകീല്‍ വ്യക്തമാക്കി. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഹബീബു റഹ്മാന്‍, ഡയറക്ടര്‍മാരായ എന്‍ ഹിബത്തുല്ല, മുഹമ്മദ് ശക്കീല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.



