Connect with us

Kerala

മേയര്‍ പദവി: തൃശൂര്‍ കോണ്‍ഗ്രസ്സിലും തര്‍ക്കം രൂക്ഷം

ഡോ. നിജി ജസ്റ്റിനെ മേയര്‍ ആക്കുന്നതിനെതിരെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ രംഗത്തെത്ത്. മുന്‍ പരിചയമുള്ള ലാലി ജെയിംസ് സുബി ബാബുവിനെ തഴഞ്ഞതിലാണ് പ്രതിഷേധം.

Published

|

Last Updated

തൃശൂര്‍ | മേയര്‍ പദവിയില്‍ ആരെ അവരോധിക്കണമെന്നതിനെ ചൊല്ലി തൃശൂരിലും കോണ്‍ഗ്രസ്സില്‍ കടുത്ത അഭിപ്രായ ഭിന്നത. ഡോ. നിജി ജസ്റ്റിനെ മേയര്‍ ആക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണിത്. മുന്‍ പരിചയമുള്ള ലാലി ജെയിംസ് സുബി ബാബുവിനെ തഴഞ്ഞതിലാണ് പ്രതിഷേധം.

കെ സി വേണുഗോപാല്‍ ഗ്രൂപ്പാണ് നിജി ജസ്റ്റിനെ മേയര്‍ ആക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

കൊച്ചി മേയര്‍ പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ്സിലുണ്ടായ പൊട്ടിത്തെറിയുടെ പ്രകമ്പനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ അവഗണിച്ചതിലാണ് കൊച്ചിയില്‍ പ്രതിഷേധം ശക്തമായി രംഗത്തു വന്നത്. തന്നെ പരിഗണിക്കാത്തതിലുള്ള അമര്‍ഷവുമായി ദീപ്തി വര്‍ഗീസ് തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു. വി കെ മിനിമോളെ മേയറും ദീപക് ജോയിയെ ഡെപ്യൂട്ടി മേയറുമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ആദ്യ രണ്ടര വര്‍ഷമാണ് മിനിമോള്‍ മേയര്‍ പദവിയിലിരിക്കുക. ഇതിനു ശേഷമുള്ള രണ്ടര വര്‍ഷം ഷൈനി മാത്യു മേയറാകും.

 

Latest