Connect with us

കോഴിക്കോട് നടക്കാവില്‍ ഗൃഹോപകരണ വില്‍പനശാലയുടെ  ഉപയോഗം കഴിഞ്ഞ  വസ്തുക്കള്‍ കൂട്ടിയിട്ട ഗോഡൗണില്‍  തീപ്പിടിത്തം. ബഹുനില കെട്ടിടത്തിലെ  ഗോഡൗണില്‍ തീ പടര്‍ന്നതു പരിഭ്രാന്തി പരത്തി.

തൊട്ടടുത്ത ബഹുനില ഫ്‌ളാറ്റ്, ആശുപത്രി എന്നിവിടങ്ങളില്‍ പുകയില്‍ മൂടിയത് ജനങ്ങളെ അങ്കലാപ്പിലാക്കി. കനത്ത പുക വാനിലേക്കുയര്‍ന്നതോടെ തീയുടെ ഉറവിടം കണ്ടെത്താന്‍ പാടുപെട്ടു.

ബഹിനിലക്കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് ഏറ്റവും അടിയിലായി ഉപയോഗം കഴിഞ്ഞ കാര്‍ഡ് ബോര്‍ഡ് പെട്ടികളും തെര്‍മോക്കോളും കൂട്ടിയിട്ടിരുന്ന മുറിയില്‍ നിന്നാണു തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ടാകാം തീപ്പിടത്തിനു കാരണമെന്നാണു കരുതുന്നത്.

ഗോഡൗണില്‍ ഉല്‍പ്പന്നങ്ങള്‍ ഒന്നും സൂക്ഷിച്ചിരുന്നില്ലെന്നും അതിനാല്‍ നാശ നഷ്ടങ്ങളൊന്നുമില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

വീഡിയോ കാണാം

Latest