Connect with us

Kerala

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.

Published

|

Last Updated

തൃശൂര്‍ |  വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഛത്തിസ്ഗഢ് സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസെടുത്തതിന് തുടര്‍ന്ന് ഒളിവിലായിരുന്ന അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.

\കഴിഞ്ഞ ബുധനാഴ്ചയാണ് ഛത്തിസ്ഗഢ് സ്വദേശി രാംനാരായണന്‍ ഭയ്യാര്‍(31) വാളയാര്‍ പുതുശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. തൊഴില്‍ തേടിയെത്തിയ ഇയാളെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു

ക്രൂരമായ മര്‍ദനത്തിന് ഇരയായെന്നും മര്‍ദ്ദനമേല്‍ക്കാത്ത ഭാഗങ്ങള്‍ ശരീരത്തില്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. വാളയാര്‍ പോലീസ് അന്വേഷണം ആരംഭിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്

 

Latest