Connect with us

International

നൈജീരിയയില്‍ പള്ളിയില്‍ സ്‌ഫോടനം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഗാംബോറു മാര്‍ക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിലാണ് ബുധനാഴ്ച വൈകുന്നേരം സ്‌ഫോടനമുണ്ടായത്

Published

|

Last Updated

അബുജ  | നൈജീരിയയിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നഗരമായ മൈഡുഗുരിയിലെ ഗാംബോറു മാര്‍ക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിലാണ് ബുധനാഴ്ച വൈകുന്നേരം സ്‌ഫോടനമുണ്ടായത്.

മഗരിബ് നിസ്‌കാരത്തിനായി വിശ്വാസികള്‍ മസ്ജിദിലെത്തിയ സമയത്തായിരുന്നു സംഭവം. പള്ളിയുടെ ഉള്ളില്‍ വച്ചിരുന്ന ബോംബാണ് പ്രാര്‍ത്ഥനയ്ക്കിടയില്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചാവേറാക്രമണമാണ് നടന്നതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ബോര്‍ണോയുടെ തലസ്ഥാനമായ മൈഡുഗുരി ദീര്‍ഘകാലമായി സംഘര്‍ഷം തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നഗരത്തില്‍ വലിയ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അവസാനമായി 2021ലാണ് ആക്രമണം നടന്നത്

 

Latest