Connect with us

Kerala

റീല്‍സിനായി റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; തലശ്ശേരിയില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ഇന്ന് പുലര്‍ച്ചെ 1.50 നാണ് സംഭവം

Published

|

Last Updated

കണ്ണൂര്‍ |  തലശേരിയില്‍ റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ റെയില്‍വേ പോലീസ് കേസ് എടുത്തു. എറണാകുളം- പൂനെ എക്സ്പ്രസ് ആണ് വിദ്യാര്‍ഥികള്‍ നിര്‍ത്തിച്ചത്. രണ്ടുപേരെയും റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 1.50 നാണ് സംഭവം.

തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്തതിന് തൊട്ടുപിന്നാലെ , റീല്‍സ് എടുക്കാന്‍ ഉപയോഗിക്കുന്ന പ്രത്യകതരം ചുവന്ന ലൈറ്റ് അടിക്കുകയായിരുന്നെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.  ലൈറ്റ് തെളിയിച്ചതിനെ തുടര്‍ന്ന് പത്ത് മിനിറ്റോളം നേരം ട്രെയിന്‍ നിര്‍ത്തിയിട്ടു. ലോക്കോ പൈലറ്റ് റെയില്‍വേ പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്റീല്‍സ് ചിത്രീകരണത്തിനാണ് ലൈറ്റ് അടിച്ചതെന്ന് മനസിലാക്കിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടുവിദ്യാര്‍ഥികളെയും പിടികൂടി. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Latest