Connect with us

Kerala

മദ്യലഹരിയില്‍ ഓടിച്ച വാഹനം കാല്‍നടയാത്രികനെ ഇടിച്ചിട്ടു, പോലീസിന് നേരെയും കൈയാങ്കളി; സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിനെതിരെ കേസെടുത്തു

ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പോലീസിനെയും ആക്രമിച്ച ഇയാളെ ഒടുവില്‍ ചിങ്ങവനം പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു

Published

|

Last Updated

കോട്ടയം |  മദ്യലഹരിയില്‍ ഓടിച്ച വാഹനം കാല്‍നടയാത്രികനെ ഇടിച്ചിട്ട സംഭവത്തില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിനെതിരെ പോലീസ് കേസെടുത്തു. വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയതിന് തുടര്‍ന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പനക്കാരനായ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പോലീസിനെയും ആക്രമിച്ച ഇയാളെ ഒടുവില്‍ ചിങ്ങവനം പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ സീരിയൽ നടനാണ് സിദ്ധാർത്ഥ് പ്രഭു.  ജനപ്രിയ സിറ്റ്കോമുകളായ ‘തട്ടീം മുട്ടീം’ , ‘ഉപ്പും മുളകും’ എന്നീ സീരിയലുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

Latest