Connect with us

Kerala

അന്തര്‍ദേശീയ ഫാല്‍ക്കണ്‍ സംഘടനയില്‍ ഇന്ത്യക്ക് അംഗത്വം; പുതിയ സാധ്യതകള്‍ തുറക്കും

ആഗോള തലത്തില്‍ ഇരുപത്തി അഞ്ച് രാഷ്ട്രങ്ങള്‍ ഉള്ള ഈ സംഘടനയില്‍ ഇരുപത്തി ആറാമത്തെ രാഷ്ട്രമായാണ് ഇന്ത്യ അംഗീകരിക്കപ്പെടുന്നത്.

Published

|

Last Updated

ദുബൈ |  ദുബൈ ആസ്ഥാനമായുള്ള അന്തര്‍ദേശീയ ഫാല്‍ക്കണ്‍ സംഘടനയായ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍ ഫെഡറേഷന്‍ ഓഫ് സ്പോര്‍ട്സ് ആന്‍ഡ് റൈസിങ് എന്ന സംഘടനയില്‍ ഇന്ത്യക്ക് അംഗത്വം ലഭിച്ചു. പ്രശസ്ത ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ.സുബൈര്‍ മേടമ്മലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കണ്‍ അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ എന്ന സംഘടനക്കാണ് അന്തര്‍ദേശീയ ഫല്‍ക്കണ്‍ അസോസിയേഷനില്‍ അംഗത്വം ലഭിച്ചത്. ദുബൈയില്‍ നടന്ന സുപ്രധാന ചടങ്ങില്‍ ഡോക്ടര്‍. സുബൈര്‍ മേടമ്മലും അന്തര്‍ദേശീയ ഫാല്‍ക്കണ്‍ അസോസിയേഷന്‍ സി.ഇ.ഒ ആയ റാഷിദ് അല്‍ മര്‍ഹാനും അംഗത്വവുമായി ബന്ധപ്പെട്ട ധാരണ പത്രത്തില്‍ ഒപ്പു വെച്ചു. ആഗോള തലത്തില്‍ ഇരുപത്തി അഞ്ച് രാഷ്ട്രങ്ങള്‍ ഉള്ള ഈ സംഘടനയില്‍ ഇരുപത്തി ആറാമത്തെ രാഷ്ട്രമായാണ് ഇന്ത്യ അംഗീകരിക്കപ്പെടുന്നത്.

അന്താരാഷ്ട്ര ഫാല്‍ക്കണ്‍ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇതോടെ ഫാല്‍ക്കണ്‍ അക്കാദമിക് അവസരം ലഭിക്കും. ഇന്ത്യയില്‍ ഫാല്‍ക്കണുകളെ ഉപയോഗിച്ചുള്ള പരിശീലനം നിലവില്‍ ലഭ്യമല്ല. ഈ മേഖലയില്‍ പുതിയ ഇടപെടലുകള്‍ക്ക് അന്താരാഷ്ട്ര സംഘടനയുടെ അംഗീകാരം സഹായമാകുമെന്ന് ഡോ. സുബൈര്‍ മേടമ്മല്‍ പറഞ്ഞു. മൂന്നു പതിറ്റാണ്ടിലേറെയായി ഫാല്‍ക്കണുകളെ കുറിച്ച് പഠനം നടത്തി വരികയാണ് തിരൂര്‍ വാണിയമ്മല്‍ സ്വദേശിയായ ഡോ.സുബൈര്‍ മേടമ്മല്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കുവൈറ്റില്‍ വെച്ച് നടന്ന ഫാല്‍ക്കണ്‍ മല്‍സരത്തില്‍ അദ്ദേഹം പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു.
മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ഫാല്‍ക്കണ്‍ പക്ഷിക്ക് 5 മില്യണ്‍ ദിര്‍ഹം ആണ് സമ്മാനമായി നല്‍കുന്നത്.

അറബികളുടെ സംസ്‌കാരത്തിന്റെ പ്രതീകമായ ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ചുള്ള ഗവേഷണത്തിലൂടെ ശ്രദ്ധേയനായ ഡോ.സുബൈര്‍ മേടമ്മല്‍, ഫാല്‍ക്കണ്‍ ഗവേഷണത്തില്‍ ഡോക്റേറ്റ് നേടിയ ആദ്യ ഏഷ്യക്കാരനും ഏക ഇന്ത്യക്കാരനുമാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം പ്രൊഫസറാണ് അദ്ദേഹം. സര്‍വകലാശാല ആസ്ഥാനമായ അന്തര്‍ദേശീയ പക്ഷി ഗവേഷണ കേന്ദ്രത്തിന്റെ കോഡിനേറ്ററുമാണ്.
പ്രസ്തുത സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ദുബായില്‍ നടന്ന അന്താരാഷ്ട്ര ഫാല്‍ക്കണ്‍ റേസിംഗ് മത്സരം യു എഇ കായിക മന്ത്രി H. E. Dr. അഹ് മദ് ബല്‍ഹോള്‍ അല്‍ഫലാസി ഉല്‍ഘാടനം ചെയ്തു , 26 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ഡഅഋ ടീം ചാമ്പ്യന്മാരായി.ബഹ്‌റൈന്‍ , ഖത്തര്‍ എന്നീ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ഒന്നാം സ്ഥാനക്കാര്‍ക്ക് 5 മില്യണ്‍, രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം മൂന്ന് മില്യണ്‍ , ഒരു മില്യണ്‍ ദിര്‍ഹം വീതം മന്ത്രി വിതരണം ചെയ്തു.

---- facebook comment plugin here -----

Latest