Techno
വിവോ വി29, വിവോ വി29 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തി
വിവോ വി29 സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 32,999 രൂപയാണ് വില.

ന്യൂഡല്‍ഹി| വിവോ ഇന്ത്യയില്‍ രണ്ട് പ്രീമിയം മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. വിവോ വി29, വിവോ വി29 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഈ ലൈനപ്പില്‍ വിവോ വി29ഇ എന്നൊരു ഡിവൈസ് കമ്പനി അവതരിപ്പിച്ചിരുന്നു. വിവോ വി29 സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 32,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 36,999 രൂപ വിലയുണ്ട്. സ്പേസ് ബ്ലാക്ക്, ഹിമാലയന്‍ ബ്ലൂ, മജസ്റ്റിക് റെഡ് എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും.
വിവോ വി29 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ 1.5കെ റെസല്യൂഷനോടുകൂടിയ 6.78-ഇഞ്ച് 3ഡി കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലെയാണുള്ളത്. 452 പിപിഐ പിക്സല്‍ ഡെന്‍സിറ്റി, 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള ഡിസ്‌പ്ലെയില്‍ എച്ച്ഡിആര്‍10+ സപ്പോര്‍ട്ടുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 8200 എസ്ഒസിയാണ്. ചൂട് പുറത്ത് വിടുന്നതിനും പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിനുമായി 35,227 എംഎം2 വേപ്പര്‍ കൂളിങ് ഏരിയയും ഫോണിലുണ്ട്. 80ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,600 എംഎഎച്ച് ബാറ്ററി പായ്ക്കും ഫോണിലുണ്ട്.
വിവോ വി29 സ്മാര്‍ട്ട്‌ഫോണില്‍ പ്രോ വേരിയന്റിലുള്ള അതേ ഡിസൈന്‍, ഡിസ്‌പ്ലെ എന്നിവയാണുള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഫോണിനുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778 ജി എസ്ഒസിയുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിവോ വി29യില്‍ മജസ്റ്റിക് റെഡ് ഷേഡുണ്ട്. ഇതില്‍ നിറം മാറ്റുന്ന ഗ്ലാസ് ബാക്ക് പാനലും കമ്പനി നല്‍കിയിട്ടുണ്ട്.
വിവോ വി29 പ്രോയുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 39,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 42,999 രൂപ വിലയുണ്ട്. സ്പേസ് ബ്ലാക്ക്, ഹിമാലയന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
2023 ഒക്ടോബര്‍ 4 മുതല്‍ ഒക്ടോബര്‍ 31 വരെ വിവോയുടെ ഇ-സ്റ്റോറില്‍ നിന്ന് വിവോ വി29, വിവോ വി29 പ്രോ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് എച്ച്ഡിഎഫ്സി ബേങ്ക്, ഐസിഐസിഐ എന്നിവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. വിവോ വി29 8 ജിബി, 128 ജിബി വേരിയന്റിന് 2,750 രൂപയും 12 ജിബി 256 ജിബി വേരിയന്റിന് 3,000 രൂപയുമാണ് കിഴിവ്. വിവോ വി29 പ്രോയുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 3,500 രൂപയാണ് കിഴിവ്. ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 3,500 രൂപ കിഴിവ് ലഭിക്കും.
വിവോ വി29 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഒക്ടോബര്‍ 10 മുതലും വിവോ വി29 ഫോണിന്റെ വില്‍പ്പന ഒക്ടോബര്‍ 17 മുതലും ആരംഭിക്കും. വിവോയുടെ ഇ-സ്റ്റോര്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ഓഫ്ലൈന്‍ വിവോ സ്റ്റോറുകള്‍, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, വിജയ് സെയില്‍സ്, ബജാജ് ഇലക്ട്രോണിക്‌സ് എന്നിവയിലൂടെ ഫോണിന്റെ വില്‍പ്പന നടക്കും. എച്ച്ഡിഎഫ്‌സി, എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പുതിയ വി29 സീരീസ് വാങ്ങുന്നവര്‍ക്ക് 3,000 രൂപ വരെ കിഴിവ് ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കും.