Kerala
വിപഞ്ചികയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്
വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, സഹോദരി നീതു ബെനി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുക.

കൊല്ലം | കൊല്ലം സ്വദേശിനി വിപഞ്ചികയെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്. ക്രൈം ബ്രാഞ്ചിന്റെ കൊല്ലം യൂണിറ്റാണ് അന്വേഷണം നടത്തുക. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, സഹോദരി നീതു ബെനി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുക.
സ്ത്രീധനത്തെച്ചൊല്ലി വിപഞ്ചികയെ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നും ഇതാണ് വിപഞ്ചികയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കേസ്.
വിപഞ്ചിക, മകള്‍ ഒന്നര വയസ്സുള്ള വൈഭവി എന്നിവരെയാണ് ജൂലൈ ഒമ്പതിന് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മാനസിക, ശാരീരിക പീഡനങ്ങളാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഫെയ്സ് ബുക്കിലും ആത്മഹത്യാ കുറിപ്പിലും വിപഞ്ചിക വ്യക്തമാക്കിയിരുന്നു.