Connect with us

Kerala

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹരജി

സി ബി ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള റിപോര്‍ട്ടിന്മേല്‍ കോടതി ഉടന്‍ തീരുമാനമെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

സി ബി ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള
റിപോര്‍ട്ടിന്മേല്‍ കോടതി ഉടന്‍ തീരുമാനമെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു സി ബി ഐ റിപോര്‍ട്ട്. കുടുംബത്തിന്റെ ഹര്‍ജിയില്‍ സി ബി ഐക്ക് കോടതി നോട്ടീസ് അയച്ചു. 2018 സെപ്തംബര്‍ 25 ലെ അപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്.

 

---- facebook comment plugin here -----

Latest