Kerala
വിഴിഞ്ഞത്തുണ്ടായ അക്രമം കേട്ടുകേള്‍വിയില്ലാത്തത്, പോലീസ് ആത്മനിയന്ത്രണം പാലിച്ചു: മന്ത്രി അനില്‍
വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സമര സമിതി ഒഴികെയുള്ള എല്ലാവരുടെയും പിന്തുണയുണ്ട്.

തിരുവനന്തപുരം | വിഴിഞ്ഞത്തുണ്ടായ അക്രമം കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്ന് മന്ത്രി ജി ആര്‍ അനില്‍. പോലീസ് ആത്മനിയന്ത്രണം പാലിക്കുകയായിരുന്നു.
വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സമര സമിതി ഒഴികെയുള്ള എല്ലാവരുടെയും പിന്തുണയുണ്ട്. പദ്ധതി പ്രവര്‍ത്തനം കൂടുതല്‍ സജീവമാകണമെന്നാണ് പൊതു അഭിപ്രായം.
ഇന്നലെയുണ്ടായത് സ്വാഭാവിക പ്രതികരണമാണെന്നാണ് ഫാദര്‍ യൂജിന്‍ പെരേര സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞത്. അവരോട് എന്താണ് പറയേണ്ടത്. മന്ത്രിസഭാ ഉപസമിതി ചര്‍ച്ചകളില്‍ സമര സമിതി നിലപാട് മാറ്റി. നിയമപരമായ കാര്യങ്ങളില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഏത് സാഹചര്യത്തെയും നേരിടാന്‍ പോലീസ് തയ്യാര്‍: കമ്മീഷണര്‍
വിഴിഞ്ഞത്ത് ഏത് സാഹചര്യത്തെയും നേരിടാന്‍ പോലീസ് സജ്ജമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍. നിയമ നടപടിയുമായി മുന്നോട്ട് പോകും.