Kerala
കുട്ടികള്‍ക്കെതിരായ അതിക്രമം: കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി
സ്‌കൂള്‍ വിദ്യാര്‍ഥിക്കള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട പരാതികളില്‍ കുറ്റക്കാരെന്നു കണ്ട ഒമ്പത് അധ്യാപകരെ ഇതുവരെ പിരിച്ചുവിട്ടു.

തിരുവനന്തപുരം | കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ വിദ്യാര്‍ഥിക്കള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട പരാതികളില്‍ കുറ്റക്കാരെന്നു കണ്ട ഒമ്പത് അധ്യാപകരെ ഇതുവരെ പിരിച്ചുവിട്ടതായും മന്ത്രി അറിയിച്ചു. പ്രതിസ്ഥാനത്തുള്ള 70 പേരുടെ ഫയല്‍ കൈവശമുണ്ട്. അവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.
കാസര്‍കോട് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. പനയാല്‍ ബട്ടത്തൂരിലെ എം അശോകനെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്. അസംബ്ലിക്കിടെ കാല്‍കൊണ്ട് ചരല്‍ നീക്കിയതിനാണ് തന്നെ മര്‍ദിച്ചതെന്നാണ് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നത്.
നിലവില്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് അശോകന്‍.