Connect with us

Kerala

വെഞ്ഞാറമ്മൂട് കൂട്ടക്കൊല: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം.

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, അതിക്രമിച്ചുകയറല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് അഫാനെതിരെ ചുമത്തിയിരിക്കുന്നത്. 600 പേജുള്ള കുറ്റപത്രത്തില്‍ 360 സാക്ഷികളാണുള്ളത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ച അഫാന്‍ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഞായറാഴ്ചയായിരുന്നു ആത്മഹത്യാ ശ്രമം. ജയില്‍ വളപ്പിലെ ശുചിമുറിയില്‍ വച്ച് തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്വീഫ്, ഇദ്ദേഹത്തിന്റെ ഭാര്യ സാജിത, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്.

 

---- facebook comment plugin here -----

Latest