Kerala
വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു
പി ടി പി നഗറില്‍ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂര്‍ സോമന്‍ എം.എല്‍.എയ്ക്ക് ഹൃദയാഘാതമുണ്ടായത്

തിരുവനന്തപുരം | പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.72 വയസായിരുന്നു
പി ടി പി നഗറില്‍ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂര്‍ സോമന്‍ എം.എല്‍.എയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്
---- facebook comment plugin here -----