Connect with us

National

രാജ്യത്ത് ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശില്‍

ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് രാജ്യസഭയില്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 2020ല്‍ ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശില്‍. 361 പേരെയാണ് യു.പി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനടക്കമുള്ളവര്‍ ഈ കൂട്ടത്തിലുണ്ട്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് രാജ്യസഭയില്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരില്‍ 346ഉം മണിപ്പൂരില്‍ 225ഉം പേരെ 2020ല്‍ യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ 24, തമിഴ്‌നാട്ടില്‍ 92 പേരെയും യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തു. രാജ്യത്ത് 2019ല്‍ 1948 പേരെയും 2020ല്‍ 1321 പേരെയുമാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. 2016 മുതലുള്ള കണക്കെടുത്താല്‍ 7243 പേരെയാണ് യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ 286 പേര്‍ കുറ്റവിമുക്തരായി. 25 കേസുകള്‍ ഒഴിവാക്കുകയും 42 പേരെ കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു.