Kasargod
പ്രൊജക്ട് ലോഞ്ചിങ് യു ടി ഖാദര്‍ നിര്‍വഹിക്കും; സഅദിയ്യ ലോ കോളജിന് നാളെ കുമ്പോല്‍ തങ്ങള്‍ കുറ്റിയടിക്കും
ട്രഷറര്‍ മാഹിന്‍ ഹാജിക്ക് നല്‍കി അഡ്വ. കുഞ്ഞമ്പു എം എല്‍ എ ബ്രോഷര്‍ പ്രകാശനം ചെയ്യും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ആമുഖ പ്രഭാഷണം നടത്തും.

ദേളി | ദക്ഷിണേന്ത്യയിലെ പ്രമുഖ മതഭൗതിക സാങ്കേതിക വൈജ്ഞാനിക കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയ്യയില്‍ പുതുതായി ആരംഭിക്കുന്ന ലോ കോളജ് കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം നാളെ (ജൂലൈ 17, വ്യാഴം) രാവിലെ 11ന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ നിര്‍വഹിക്കും. ലോ കോളജ് ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ് അധ്യക്ഷത വഹിക്കും.
കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ പ്രോജക്ട് ലോഞ്ചിംഗ് നിര്‍വഹിക്കും. ട്രഷറര്‍ മാഹിന്‍ ഹാജിക്ക് നല്‍കി അഡ്വ. കുഞ്ഞമ്പു എം എല്‍ എ ബ്രോഷര്‍ പ്രകാശനം ചെയ്യും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ആമുഖ പ്രഭാഷണം നടത്തും. കണ്‍വീനര്‍ എന്‍ എ അബൂബക്കര്‍ ഹാജി കീനോട്ട് അവതരിപ്പിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ പ്രാര്‍ഥന നടത്തും.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ കെ എം അഷ്‌റഫ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കേരള ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം മുഖ്യാതിഥികളാകും. സഅദിയ്യ വൈസ് പ്രസിഡന്റുമാരായ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സെക്രട്ടറിമാരായ കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചക്കല്‍, സയ്യിദ് ജലാലൂദ്ധീന്‍ അല്‍ ബുഖാരി മള്ഹര്‍, മര്‍കസ് ലോ കോളജ് ജോയിന്റ് ഡയറക്ടര്‍ ഡോ. സി അബ്ദുസ്സമദ്, വഖ്ഫ് ബോര്‍ഡ് മുന്‍ സി ഇ ഒ. അഡ്വ. ബി എം ജമാല്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, യു എ ഇ ഓര്‍ഗനൈസര്‍ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സഅദിയ്യ ലോ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അഡ്വ. വി വി യെമിന്‍, അഡ്വ. കുമാരന്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, ഷാഫി ഹാജി കീഴൂര്‍, മുഹമ്മദ് റാഫി കല്ലട്ര, സി എല്‍ ഹമീദ്, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പറപ്പള്ളി, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, ഡോ. കബീര്‍, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി വി മുസ്തഫ തുടങ്ങിയവര്‍ സംബന്ധിക്കും.