National
നേപ്പാളില്‍ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ യു പി സ്വദേശിനി മരിച്ചു
ഈ മാസം ഏഴിനാണ് രാജേഷ് ഗോള തന്റെ ഭര്‍ത്താവ് രാംവീര്‍ സിംഗ് ഗോളയോടൊപ്പം നേപ്പാളിലേക്ക് പോയത്

ന്യൂഡല്‍ഹി | നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്ത്യക്കാരി മരിച്ചു. പ്രതിഷേധക്കാര്‍ ഹോട്ടലിന് തീയിട്ടപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള 57കാരിക്ക് ജീവന്‍ നഷ്ടമായത്.
ഈ മാസം ഏഴിനാണ് രാജേഷ് ഗോള തന്റെ ഭര്‍ത്താവ് രാംവീര്‍ സിംഗ് ഗോളയോടൊപ്പം നേപ്പാളിലേക്ക് പോയത്. സെപ്റ്റംബര്‍ 9 ന് ഹയാത്ത് റീജന്‍സിക്ക് കലാപകാരികള്‍ തീയിട്ടതോടെ ഇവിടെ താമസിച്ചുവരികയായിരുന്ന ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രാജേഷ് ഗോളക്ക് ജീവന്‍ നഷ്ടമായി.
രക്ഷപ്പെടാന്‍ ശ്രമിക്കവെ പിതാവില്‍ നിന്ന് വേര്‍പെട്ടപോയ അമ്മക്ക് ജീവന്‍ നഷ്ടമാവുകയായിരുന്നുവെന്ന് മകന്‍ വിശാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പിതാവില്‍ നിന്നും വേര്‍പ്പെട്ടുപോയിരുന്നില്ലെങ്കില്‍ മാതാവിന് ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നും വിശാല്‍ പറഞ്ഞു