Kerala
ഉള്ളാള്‍ ഉറൂസ് നാളെ സമാപിക്കും
സമാപന സംഗമം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു
ഉള്ളാള്‍ | ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഉള്ളാൾ മുഹമ്മദ് ശരീഫുല്‍ മദനി തങ്ങളുടെ ഉറൂസ് നാളെ സമാപിക്കും. പുലര്‍ച്ചയോടെ അന്നദാനം ആരംഭിക്കും. 10,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും.
സമാപന സംഗമം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഉള്ളാൾ സംയുക്ത ജമാഅത്ത് ഖാളിയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയായി.
കഴിഞ്ഞ 24ന് ആരംഭിച്ച ഉറൂസില്‍ വിവിധ പരിപാടികളിലായി പ്രമുഖര്‍ സംബന്ധിച്ചു. സനദ് ദാന സമ്മേളനത്തില്‍ 33 യുവ പണ്ഡിതര്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് നല്‍കി. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികളെ കൊണ്ട് ജനനിബിഡമാണ് ഉറൂസ്.




