ullal uroos
ഉള്ളാൾ ഉറൂസിൽ തിരക്കേറുന്നു
ആത്മീയ പ്രഭാഷണത്തിന് കേരളം മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി.

ഉള്ളാൾ | ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ഉള്ളാൾ സയ്യിദ് മദനി ദർഗ ഉറൂസിൽ തിരക്കേറി. ഫെബ്രുവരി 16 ന് ആരംഭിച്ച് മാർച്ച് ആറിന് സമാപിക്കുന്ന ഉറൂസ് പരിപാടിയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങളാണ് ദർഗ സന്ദർശനത്തിനെത്തി പ്രഭാഷണ പരിപാടിയിൽ സംബന്ധിക്കുന്നത്.
ആത്മീയ പ്രഭാഷണത്തിന് കേരളം മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി. ദർഗ പ്രസിഡണ്ട് അബ്ദുൽ റശീദ് ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്‌ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുൽ അസീസ് ബാഖവി പ്രസംഗിച്ചു. മുസ്തഫ ഉള്ളാൾ സ്വാഗതം പറഞ്ഞു.
---- facebook comment plugin here -----