Connect with us

Ongoing News

ഗസ്സയിലേക്ക് യു എ ഇയുടെ 72-ാമത് വ്യോമസഹായം; ഇതുവരെ എത്തിച്ചത് 3,972 ടണ്‍

ഓപറേഷന്‍ 'ഗാലന്റ് നൈറ്റ് 3'-ന്റെ ഭാഗമായുള്ള 'ബേര്‍ഡ്സ് ഓഫ് ഗുഡ്നെസ്' എന്ന പദ്ധതി പ്രകാരം.

Published

|

Last Updated

അബൂദബി | ഗസ്സ മുനമ്പിലെ ഫലസ്തീന്‍ ജനതക്ക് മാനുഷിക പിന്തുണ നല്‍കി യു എ ഇ. ഓപറേഷന്‍ ‘ഗാലന്റ് നൈറ്റ് 3’-ന്റെ ഭാഗമായുള്ള ‘ബേര്‍ഡ്സ് ഓഫ് ഗുഡ്നെസ്’ എന്ന പദ്ധതി പ്രകാരം ഗസ്സയില്‍ യു എ ഇ 72-ാമത് വ്യോമ സഹായം എത്തിച്ചു.

ജോര്‍ദാന്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് വ്യോമസഹായം നടത്തിയത്.

ഗസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇമാറാത്തി ചാരിറ്റബിള്‍ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെ തയ്യാറാക്കിയ അവശ്യ ഭക്ഷ്യവസ്തുക്കളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതോടെ യു എ ഇയുടെ മൊത്തം വ്യോമ സഹായം 3,972 ടണ്‍ കവിഞ്ഞു.

 

---- facebook comment plugin here -----

Latest