From the print
ശൈഖുൽ ഹദീസ് പുരസ്‌കാരം മഞ്ഞപ്പറ്റ ഹംസ മുസ്്ലിയാർക്ക് സമർപ്പിച്ചു
ആദർശ- വൈജ്ഞാനിക പ്രചാരണ രംഗത്തെ നിസ്തുല സേവനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്.manjapatta hamsa musaliyar,
കൊളത്തൂർ | കൊളത്തൂർ ഇർശാദിയ്യ അൽ അർശദി കോളജ് ഓഫ് ഇസ്്ലാമിക് തിയോളജിക്ക് കീഴിലുള്ള കൗൺസിൽ ഫോർ അർശദീ സ്‌കോളേഴ്‌സ് (കാസ് കേരള) ഏർപ്പെടുത്തിയ ശൈഖുൽ ഹദീസ് അവാർഡ് പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ താജുശരീഅ മഞ്ഞപ്പറ്റ ഹംസ മുസ്്ലിയാർക്ക് സമർപ്പിച്ചു.
ആദർശ- വൈജ്ഞാനിക പ്രചാരണ രംഗത്തെ നിസ്തുല സേവനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്.
“തർശീഹ്’ പരിശീലന ക്യാമ്പിലാണ് കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സയ്യിദ് ഹബീബ് കോയ തങ്ങൾ, അലവി സഖാഫി കൊളത്തൂർ എന്നിവർ ചേർന്ന് സമർപ്പിച്ചത്. എ സി ഇബ്‌റാഹീം മുസ്്ലിയാർ, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, സയ്യിദ് മുർതള ശിഹാബ് സഖാഫി, പി വി സൈതലവി സഖാഫി, സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർശദി, എ സി കെ പാങ്ങ്, വി വി എ അസീസ് ഹാജി, എം ടി ഹംസ ഹാജി, അബ്ദു ഹാജി പുത്തനങ്ങാടി, കെ ടി എ ഗഫൂർ, യഹ്്യ നഈമി, ഡോ. അബ്ദുന്നാസർ അൽ അർശദി, സൈതലവി നിസാമി അൽ അർശദി, എം പി മുഹമ്മദ് ശരീഫ് സഖാഫി അൽ അർശദി പ്രസംഗിച്ചു.



