Connect with us

National

കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന്‍ മരിച്ചു

നായയുടെ കടിയോ നക്കലോ പേ വിഷബാധയ്ക്ക് കാരണമാകും. ഇത്തരം സംഭവം നിസ്സാരമായി കാണരുതെന്ന് ബദൗണ്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രശാന്ത് ത്യാഗി

Published

|

Last Updated

ലക്‌നോ|യുപിയില്‍ കാലിലെ മുറിവില്‍ തെരുവുനായ നക്കിയതിനെത്തുടര്‍ന്ന് രണ്ടു വയസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. യുപിയിലെ ബദൗന്‍ ജില്ലയിലാണ് സംഭവം. വീടിന് പുറത്ത് കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാലിന് പരുക്കേറ്റിരുന്നു. കുട്ടിയുടെ പരുക്കേറ്റ ഭാഗത്തുനിന്ന് രക്തം വന്നിരുന്നു. അതിനിടെ സമീപത്തുണ്ടായിരുന്ന തെരുവുനായ കുട്ടിയുടെ മുറിവില്‍ നക്കുകയായിരുന്നുവെന്ന് പിതാവ് മുഹമ്മദ് അനീസ് പറഞ്ഞു. നായ മുറിവില്‍ നക്കിയത് വലിയ അപകടമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ മാസം 16ന് കുട്ടി വെള്ളത്തോട് ഭയം കാണിക്കുകയും നാവ് പുറത്തേക്കിടുകയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ കുഞ്ഞിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഓഗസ്റ്റ് 18 ന് കുട്ടി മരിച്ചതായി പിതാവ് മുഹമ്മദ് അനീസ് പറഞ്ഞു.

നായയുടെ കടിയോ നക്കലോ പേ വിഷബാധയ്ക്ക് കാരണമാകും. ഇത്തരം സംഭവം നിസ്സാരമായി കാണരുതെന്ന് ബദൗണ്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രശാന്ത് ത്യാഗി പറഞ്ഞു. നായ, പൂച്ച, കുരങ്ങ് എന്നിവ കടിക്കുകയോ നക്കുകയോ ചെയ്താല്‍, റാബിസ് വാക്സീന്‍ ഉടന്‍ എടുക്കണം. ഇക്കാര്യം അവഗണിക്കുന്നത് മാരകമായേക്കാമെന്നും മുന്നറിയിപ്പ് നല്‍കി.

 

Latest