Kerala
തിരുവല്ലയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം
ഇന്ന് രാവിലെ എട്ടരയോടെയാണ് അപടം ഉണ്ടായത്. മാടന്‍ മുക്ക് ജംങ്ഷന്‌ലാണ് സംഭവം. മൂന്ന് ബൈുകളും ഒരു സ്‌ക്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.
തിരുവല്ല| തിരുവല്ല-മല്ലപ്പള്ളി റോഡില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു മരണം. കുറ്റിപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം (40) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ വിഷ്ണു ഭവാനിയലിനെ (36) തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് അപടം ഉണ്ടായത്. മാടന്‍ മുക്ക് ജംങ്ഷന്‌ലാണ് സംഭവം. മൂന്ന് ബൈുകളും ഒരു സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്ത് മുന്‍മ്പിലുള്ള ബൈക്കിനെ മറിക്കടക്കാന്‍ ശ്രമിച്ചപോള്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്കില്‍ സ്‌ക്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇതിനിടെയാണ് മറ്റു രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചത്.



