Kerala
മുഖ്യമന്ത്രിക്കെതിരായ വ്യാജ ചിത്രം: എന്‍ സുബ്രഹ്മണ്യനെ നോട്ടീസ് നല്‍കി വിട്ടയച്ചു
അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയില്ലെന്ന് ഡി സി സി പ്രസിഡന്റ് പ്രതികരിച്ചു
കോഴിക്കോട് | ശബരി മല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി പോറ്റിയോടു മുഖ്യമന്ത്രി പിണറായിവിജയന്‍ സ്വകാര്യം പറയുന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യനെ നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയില്ലെന്ന് ഡി സി സി പ്രസിഡന്റ് പ്രതികരിച്ചു. സ്റ്റേഷന്‍ ജാമ്യം അനുവദിച്ചുവെന്നും ഇനി നിയമ പരമായി മുന്നോട്ട് പോകുമെന്നും സുബ്രഹ്മണ്യന്‍ പ്രതികരിച്ചു. പോലീസ് നാടകം കളിക്കുന്നുവെന്നും അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കെതിരെ യു ഡി എഫ് നടത്തുന്ന പോരാട്ടത്തില്‍ പതിനായിരങ്ങള്‍ ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. താന്‍ പോസ്റ്റു ചെയ്ത രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് ക്യാപ്ചര്‍ ചെയ്തതാണ്. ആദ്യം ഇട്ട ഫോട്ടോ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു. ഫോണ്‍ പോലീസ് വാങ്ങിവച്ചുവെന്നും എന്‍ സുബ്രഹ്മണ്യന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ സുബ്രഹ്മണ്യന്റെ വീട്ടില്‍ നിന്ന് ചേവായൂര്‍ പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയ പങ്കെടുത്ത് സെക്രട്ടറിയറ്റില്‍ നടന്ന ചടങ്ങിലെ ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിനാണ് കേസ്. വീട്ടില്‍ നിന്നാണ് സുബ്രഹ്മണനെ ചേവായൂര്‍ പോലീസ് ഇന്നു കസ്റ്റഡിയിലെടുത്തത്. കലാപശ്രമം അടക്കമുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.


