Kerala
തിരുവല്ലയില്‍ രണ്ട് ട്രെയിനുകള്‍ക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചു
16348 തിരുവനന്തപുരം എക്‌സ്പ്രസ്, 16350 രാജൃറാണി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചത്

തിരുവല്ല \ തിരുവല്ലയില്‍ രണ്ട് ട്രെയിനുകള്‍ക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചതായി ആന്റോ ആന്റണി എംപി. 16348 തിരുവനന്തപുരം എക്‌സ്പ്രസ്, 16350 രാജൃറാണി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചത്.
ഈ ട്രെയിനുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്ന് എംപി അറിയിച്ചു
---- facebook comment plugin here -----