Connect with us

Education

സാദാത്ത് സംഗമം അടുത്ത മാസം മൂന്നിന് മഅദിന്‍ ക്യാമ്പസില്‍

വിവിധ മേഖലകളില്‍ നിന്ന് 2000 സാദാത്തുക്കള്‍ പരിപാടിയില്‍ സംബന്ധിക്കും

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ നവംബര്‍ മൂന്നിന് വൈകുന്നേരം നാലു മുതല്‍ സാദാത്ത് സംഗമം നടക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

വിവിധ മേഖലകളില്‍ നിന്ന് 2000 സാദാത്തുക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രവാചക കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായി മഅദിന്‍ എജ്യൂപാര്‍ക്കില്‍ സ്ഥാപിക്കുന്ന ദാറുല്‍ ബതൂല്‍ വിദ്യാഭ്യാസ സംരംഭത്തിന് ശിലാസ്ഥാപനം നടത്തും.