Connect with us

Education

സീറത്തുനബി അക്കാദമിക് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

മാനവികതയുടെ പൂര്‍ണ പ്രകാശനമാണ് അല്‍-ഇന്‍സാനുല്‍ കാമില്‍

Published

|

Last Updated

കോഴിക്കോട് | മാനവികതയുടെ പൂര്‍ണ പ്രകാശനമാണ് അല്‍-ഇന്‍സാനുല്‍ കാമില്‍ എന്ന എട്ടാമത് പതിപ്പ് സീറത്തുനബി അകാദമിക് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. പ്രവാചക ജീവിതം, ദര്‍ശനം, അധ്യാപനം, ഇടപെടലുകള്‍ എന്നിവ ഉള്ളടക്കം ചെയ്ത പഠനപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വകുപ്പും ഐ പി ബി ബുക്‌സും ചേര്‍ന്നാണ് അക്കാദമിക് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മുഹമ്മദ് സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വകുപ്പ് മേധാവി പ്രൊഫസര്‍ ഡോ. അബ്ദുള്‍ മജീദ് ടി എ അധ്യക്ഷനായി.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മലയാളം പഠന വിഭാഗം പ്രൊഫസര്‍ എം വി മനോജ്, ഹിന്ദി പഠനവിഭാഗം പ്രൊഫസര്‍ ഡോ. പ്രഭാകരന്‍ ഹെബ്ബര്‍ ഇല്ലത്ത് , ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഖ്വാജ മുഹമ്മദ് ഇക്രാമുദ്ദീന്‍, ജാമിയ ഹംദര്‍ദ് പ്രൊഫസര്‍ ഡോ. സയ്യിദ് ഫസലുറഹ്മാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍മാരായ ഡോ. കെ അലി നൗഫല്‍, ഡോ. പി ടി സൈനുദ്ധീന്‍ , ഡോ. ജി പി മുനീര്‍ എന്നിവര്‍ സംബന്ധിച്ചു. ഐ പി ബി ബുക്‌സ് ബോര്‍ഡ് അംഗം സി എം സാബിര്‍ സഖാഫി ആമുഖവും യൂസഫ് അലി സഖാഫി നന്ദിയും പറഞ്ഞു. രാജ്യത്തെ വിവിധ സര്‍വകലാശാലയില്‍ നിന്നുള്ള 60 ലധികം വിദ്യാര്‍ഥികള്‍ പ്രബന്ധം അവതരിപ്പിച്ചു.

 

---- facebook comment plugin here -----

Latest