National
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപനം നാളെ
വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത മാസം ഒന്നിന് രാജ്യവ്യാപക എസ് ഐ ആര്‍ തുടങ്ങാനാണ് സാധ്യത
ന്യൂഡല്‍ഹി | രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട് നാലേ കാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം നടക്കും.
വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത മാസം ഒന്നിന് രാജ്യവ്യാപക എസ് ഐ ആര്‍ തുടങ്ങാനാണ് സാധ്യത. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നീട്ടി വച്ചേക്കുമെന്ന സുചന നേരത്തെ കമ്മീഷന്‍ നല്‍കിയിരുന്നു. കേരളത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ് ഐ ആര്‍ നീട്ടണം എന്ന നിര്‍ദ്ദേശം നിയമസഭയും ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗത്തില്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇക്കാര്യം ചൂണ്ടിക്കാട്ടി. ബീഹാറിലെ എസ് ഐ ആറിനെതിരായ കേസ് സുപ്രീംകോടതിയില്‍ തുടരുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യവ്യാപക എസ് ഐ ആറിനുള്ള നടപടി തുടങ്ങുന്നത്.




