Malappuram
വിദ്യാർത്ഥികളുടെ ഫ്യൂച്ചർ അസംബ്ലി പ്രൗഢമായി
പരിപാടി 2026 ജനുവരിയിൽ നടക്കുന്ന കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രചാരണാർത്ഥം
എസ് എസ് എഫ്. മലപ്പുറം ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ വിദ്യാർഥികൾക്കായി മലപ്പുറത്ത് സംഘടിപ്പിച്ച ഫ്യൂച്ചർ അസംബ്ലി.
മലപ്പുറം | 2026 ജനുവരിയിൽ നടക്കുന്ന കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ഫ്യൂച്ചർ അസംബ്ലി മലപ്പുറത്ത് പ്രൗഢമായി നടന്നു. വിദ്യാർത്ഥികൾക്കായി നിലവിൽ വന്ന ‘ലെറ്റ്‌സ് സ്മൈൽ’, ‘സ്മാർട്ട് കോർ’ കൂട്ടായ്മകൾക്ക് വേണ്ടിയാണ് ഫ്യൂച്ചർ അസംബ്ലി സംഘടിപ്പിച്ചത്. എസ് എസ് എഫ്. മലപ്പുറം ഡിവിഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ സമസ്ത മേഖലാ ഫിനാൻസ് സെക്രട്ടറി ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട് പതാക ഉയർത്തി. എസ് വൈ എസ്. ജില്ലാ ഉപാധ്യക്ഷൻ ദുൽഫുഖാറലി സഖാഫി, കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് പി എം സുബൈർ എന്നിവർ സംബന്ധിച്ചു.
അസംബ്ലിയിൽ നടന്ന വിവിധ സെഷനുകൾക്ക് സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, ജമാൽ കരുളായി, പി പി മുജീബ് റഹ്‌മാൻ, ടിപ്പു സുൽത്താൻ അദനി, റാശിദ് വറ്റലൂർ, സക്കീർ സഖാഫി, സാലിം കോഡൂർ എന്നിവർ നേതൃത്വം നൽകി. ആക്ടിവിറ്റികളും ഗ്രൂപ്പ് ഡിസ്കഷനും പരിപാടിയുടെ ഭാഗമായി നടന്നു.




