Kerala
അവേലത്ത് തങ്ങൾ അവാർഡ് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർക്ക്
തിങ്കളാഴ്ച നടക്കുന്ന അവേലത്ത് ഉറൂസ് സമാപന ചടങ്ങിൽ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർക്ക് അവാർഡ് സമ്മാനിക്കും.
കോഴിക്കോട് | മർകസ് പ്രസിഡൻ്റും സുന്നി വിദ്യാഭ്യാസ ബോർഡ് ഉൾപ്പെടെ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥിയായിരുന്ന അവേലത്ത് സയ്യിദ് അബ്ദുൽ ഖാദർ അഹ്ദൽ തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ അവേലത്ത് തങ്ങൾ അവാർഡ് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറക്ക്. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ സ്തുത്യർഹമായ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
സയ്യിദലി ബാഫഖി തങ്ങൾ, ഇ സുലൈമാൻ മുസ്ലിയാർ. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, കുമ്പോൽ തങ്ങൾ, കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ, കോടമ്പുഴ ബാവ മുസ്ലിയാർ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ് തുടങ്ങിയവർക്കാണ് കഴിഞ്ഞ വർഷങ്ങളിൽ അവേലത്ത് തങ്ങൾ അവാർഡ് ലഭിച്ചത്.
തിങ്കളാഴ്ച നടക്കുന്ന അവേലത്ത് ഉറൂസ് സമാപന ചടങ്ങിൽ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർക്ക് അവാർഡ് സമ്മാനിക്കും.




