Connect with us

Kuwait

വ്യാജ മദ്യനിർമ്മാണം; രണ്ട് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

രാജ്യത്തുനടന്നുവരുന്ന ശക്തമായ സുരക്ഷാ പരിശോധനയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നിരവധി മദ്യ നിർമ്മാണകേന്ദ്രങ്ങളാണ്ആഭ്യന്തരമന്ത്രാലയ അധികൃതർ അടച്ചുപൂട്ടിയത്.

Published

|

Last Updated

കുവൈത്ത് സിറ്റി|കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ 13പേരുടെ മരണത്തിനും 63 ഓളംആളുകളുടെ വിഷബാധക്കും ഇടയാക്കിയ വിഷമദ്യ ഉത്പാദന കേന്ദ്രം നടത്തിപ്പുകാരായ രണ്ടു പ്രവാസികളാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ചുഅറബ് ദിനപാത്രമാണ് ഇത് റിപ്പോർട് ചെയ്തത്. ഏഷ്യക്കാരായ പ്രവാസികൾ ആണ് ഇവർ. എന്നാൽ ഇവർ ഏത് രാജ്യക്കാരാണ് എന്ന് വ്യക്തമല്ല. അതോടൊപ്പം ശുവൈകിലെ മദ്യനിർമ്മാണ ശാലയിൽ നിന്നും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വിഷമദ്യം വിതരണംചെയ്തവരെ കുറിച്ച് അന്വേഷണ സംഘംവിവരം ശേഖരിച്ചുവരുന്നതയും വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മീഥേനോൾ വിഷ പാനിയങ്ങളിലൂടെവിശബാധയേറ്റ് 63 പേർ ചികിത്സയിൽ കഴിയുകയാണ്. ആറു മലയാളികൾ അടക്കം 13പേർ മരിക്കുകയും 21പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ചികിത്സയിൽ ഉള്ള പലരുടെയും നില അതീവ ഗുരുതമായി തുടരുകയാണ്. രാജ്യത്തുനടന്നുവരുന്ന ശക്തമായ സുരക്ഷാ പരിശോധനയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നിരവധി മദ്യ നിർമ്മാണകേന്ദ്രങ്ങളാണ്ആഭ്യന്തരമന്ത്രാലയ അധികൃതർ അടച്ചുപൂട്ടിയത്. മദ്യ, മയക്കുമരുന്ന് വ്യാപനങ്ങൾക്കെതിരെ കുവൈത്തിൽ ശക്തമായഅന്വേഷണങ്ങളും നിയമനടപടികളും നടന്ന് വരികയാണ്.

Latest