Connect with us

Kerala

അരിയില്‍ ഷുക്കൂര്‍ കൊലക്കേസില്‍ വിചാരണ തുടങ്ങി

ഒന്നാം സാക്ഷിയുടെ വിസ്താരം മൂന്ന് ദിവസം നീളും

Published

|

Last Updated

കൊച്ചി | എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊലപാതക കേസിലെ വിചാരണാ നടപടികള്‍ എറണാകുളം പ്രത്യേക സി ബി ഐ കോടതി മൂന്നില്‍ തുടങ്ങി. കൊല്ലപ്പെടുന്ന സമയത്ത് അരിയില്‍ ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സഖറിയയുടെ വിസ്താരം പ്രോസിക്യൂഷന്‍ ആരംഭിച്ചു. ഒന്നാം സാക്ഷിയുടെ വിസ്താരം മൂന്ന് ദിവസം നീളും. വിസ്താരത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ആകെ 21 സാക്ഷികളെ വിസ്തരിക്കും.

പ്രതിപ്പട്ടികയിലുള്ള സി പി എം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് ഉള്‍പ്പടെയുള്ള 31 പ്രതികള്‍ കോടതിയില്‍ ഹാജരായി. 2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ അരിയില്‍ സ്വദേശിയായ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സി പി എം പ്രവര്‍ത്തകരായ പ്രതികള്‍ അരിയില്‍ ഷുക്കൂറിനെ തളിപ്പറമ്പ് ചുള്ളിയോട് വയലില്‍ തടങ്കലില്‍ വെച്ച് വിചാരണ നടത്തി കൊലപ്പെടുത്തി എന്നാണ് സി ബി ഐ കേസ്.

 

Latest