Connect with us

Kerala

അശ്ലീല സന്ദേശങ്ങള്‍ അയച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും

തന്നെ ബലാത്സംഗം ചെയ്യണമെന്ന് രാഹുല്‍ മെസ്സേജ് അയച്ചതായി ട്രാന്‍സ്‌ജെന്‍ഡറായ അവന്തിക.

Published

|

Last Updated

കൊച്ചി | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും. തന്നെ ബലാത്സംഗം ചെയ്യണമെന്ന് രാഹുല്‍ മെസ്സേജ് അയച്ചതായി ട്രാന്‍സ്‌ജെന്‍ഡറായ അവന്തിക പറഞ്ഞു. ഹൈദരാബാദിലോ ബെംഗളൂരുവിലോ എത്താന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു.

രാഹുലിന്റെ പെരുമാറ്റം മാനസികമായി തളര്‍ത്തിയെന്ന് അവന്തിക പറഞ്ഞു. ഒരുതവണ വായിച്ചാല്‍ മാഞ്ഞുപോകുന്ന രീതിയിലുള്ള സന്ദേശങ്ങളാണ് തനിക്ക് അയച്ചത്. ഇക്കാര്യം പുറത്തുപറയരുതെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

ഇന്ന് രാവിലെയും രാഹുല്‍ വിളിച്ചിരുന്നു. ദുരനുഭവം തുറന്നു പറഞ്ഞപ്പോള്‍ സൈബര്‍ ആക്രമണം നേരിടുന്നു. പോലീസില്‍ പരാതി നല്‍കുന്നത് ആലോചിക്കുകയാണെന്നും അവന്തിക പറഞ്ഞു.

---- facebook comment plugin here -----

Latest