Connect with us

Kerala

കൊല്ലം- തൃശൂർ പാതയിൽ ട്രെയിൻ നിയന്ത്രണം ഇന്ന് മുതൽ

26ന് തിരുവനന്തപുരം സെൻട്രൽ- കണ്ണൂർ ജനശതാബ്ദി, എറണാകുളം ജംഗ്ഷൻ- ഷൊർണൂർ ജംഗ്ഷൻ മെമു, എറണാകുളം ജംഗ്ഷൻ-ഗുരുവായൂർ എക്സ്പ്രസ്സ് എന്നിവയും റദ്ദാക്കി.

Published

|

Last Updated

തിരുവനന്തപുരം | വിവിധ സ്ഥലങ്ങളിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 31 വരെ കൊല്ലം- തൃശൂർ പാതയിൽ ട്രെയിൻ നിയന്ത്രണം. 26ന് 12082 തിരുവനന്തപുരം സെൻട്രൽ- കണ്ണൂർ ജനശതാബ്ദി, 06018 എറണാകുളം ജംഗ്ഷൻ- ഷൊർണൂർ ജംഗ്ഷൻ മെമു, 06448 എറണാകുളം ജംഗ്ഷൻ-ഗുരുവായൂർ എക്സ്പ്രസ്സ് എന്നിവയും 27ന് 12081 കണ്ണൂർ- തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്പ്രസ്സും റദ്ദാക്കി.

06442 കൊല്ലം ജംഗ്ഷൻ- എറണാകുളം ജംഗ്ഷൻ മെമു ഒമ്പത്, 13, 17, 19 തീയതികളിൽ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ റദ്ദാക്കി. ട്രെയിൻ കായംകുളത്തു നിന്നാണ് പുറപ്പെടുക. 16306 കണ്ണൂർ- എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ്സ് 26ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 12623 എം ജി ആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ മെയിൽ 26ന് തൃശൂർ വരെയാകും. 12624 തിരുവനന്തപുരം സെൻട്രൽ- എം ജി ആർ ചെന്നൈ സെൻട്രൽ മെയിൽ 26ന് തൃശൂരിൽനിന്നായിരിക്കും പുറപ്പെടുക. 16325 നിലമ്പൂർ റോഡ്- കോട്ടയം എക്‌സ്പ്രസ്സ് 12 മുതൽ 31 വരെ എറണാകുളം ടൗൺ വരെയാകും സർവീസ്. 19, 26 തീയതികളിൽ സർവീസ് പതിവുപോലെ കോട്ടയം വരെയുണ്ടാകും.

06441 എറണാകുളം ജംഗ്ഷൻ- കൊല്ലം ജംഗ്ഷൻ മെമു ഒമ്പത് മുതൽ 31 വരെ കായംകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. ബുധനാഴ്ചകളിൽ പതിവുപോലെയാകും സർവീസ്. 16127 ചെന്നൈ എഗ്മൂർ- ഗുരുവായൂർ എക്‌സ്പ്രസ്സ് 15 മുതൽ 30 മിനുട്ട് വരെയും 22114 കൊച്ചുവേളി- ലോക്മാന്യ തിലക് ഒമ്പതിന് കോട്ടയത്തിനും മുളന്തുരുത്തിക്കുമിടയിൽ ഒരു മണിക്കൂറും വൈകും.

Latest