National
മഹാരാഷ്ട്രയില്‍ ട്രെയിനിന് തീപ്പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
അഹമ്മദ്നഗറില്‍ നിന്ന് അഷ്തിയിലേക്കുള്ള സബര്‍ബന്‍ ട്രെയിനിനാണ് തീപിടിച്ചത്

മുംബൈ | മഹാരാഷ്ട്രയില്‍ ട്രെയിനിന് തീപിടിച്ചു. അഹമ്മദ്നഗറില്‍ നിന്ന് അഷ്തിയിലേക്കുള്ള സബര്‍ബന്‍ ട്രെയിനിനാണ് തീപിടിച്ചത്. അഞ്ച് കോച്ചുകള്‍ക്ക് തീപിടിച്ചതായാണ് റിപ്പോര്‍ട്ട്.
നാരായന്‍ദോഹിനും അഹമ്മദ് നഗറിനും ഇടയില്‍ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. തീ പടരുന്നതിന് മുമ്പ് യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. തീപ്പിടുത്തത്തിനുള്ള കാരണം വ്യ്ക്തമായിട്ടില്ല.
---- facebook comment plugin here -----