Kerala
കെ പി സി സി പുനസ്സംഘടന: സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസ്സില്‍ തീരുമാനങ്ങളെടുക്കുന്നതെന്ന് സണ്ണി ജോസഫ്
ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും തഴഞ്ഞതില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

തിരുവനന്തപുരം | കെ പി സി സി പുനസ്സംഘടനയില്‍ എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും തഴഞ്ഞതില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസ്സില്‍ തീരുമാനങ്ങളെടുക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
പുനസ്സംഘടനയില്‍ അതൃപ്തി പ്രകടമാക്കി ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയിരുന്നു. സഭാംഗങ്ങളെ തഴയാം എന്ന ചിന്ത ഇപ്പോഴുണ്ട്. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണെന്ന് കരുതേണ്ടെന്നും സഭ വ്യക്തമാക്കി.
---- facebook comment plugin here -----